കാട്ടുപന്നിയെ വേട്ടയാടാൻ പോയി, വെടിവച്ചുവീഴ്ത്തിയത് സ്വന്തം അച്ഛനെ

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (19:20 IST)
മാർട്ടിനോ കോഡിസോ എന്ന 55കാരനും 34കാരനായ മകനും വേട്ടയാടുന്നതിന് വേണ്ടിയാണ് ഇറ്റലിയിലെ പോസ്റ്റ്ഗ്ലിയോൺ എന്ന ഗ്രാമത്തിന് സമീപത്തെ വനത്തിലേക്ക് കയറിയത്. പക്ഷേ. നായാട്ട് ദുരത്തത്തിൽ കലാശിക്കുകയായിരുന്നു. ചെടികൾക്കിടയിൽനിന്നും ഇളക്കം കണ്ട് പന്നിയെന്ന് കരുതി മകൻ അച്ഛനുനേരെ വെടിയുതിർക്കുകയായിരുന്നു.
 
കൃത്യമായ പ്ലനോടുകൂടിയാണ് ഇരുവരും വേട്ടയാടൻ കാടിനുള്ളിലേക് കടന്നത്. അച്ഛൻ മലമുകളിൽനിന്നും പന്നികളെ തുരത്തി താഴേക്ക് കൊണ്ടുവരും. മകൻ താഴെനിനും കാടിളക്കി പന്നികളെ കുടുക്കും തുടർന്ന് പന്നികൾക്ക് നേരെ വെയുതിർക്കാനായിരുന്നു പ്ലാൻ. എന്നാൽ കാടിനുള്ളിൽ നിന്നും ഇളക്കം കണ്ട് മകൻ വെടുയുതിർക്കുകയായിരുന്നു. അടുത്തെത്തിയപ്പോഴാണ് അച്ഛനെയാണ് വെടിവച്ചുവീഴ്ത്തിയത് എന്ന് മനസിലായത്.
 
മാർട്ടിനോ കോഡിസോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മകനെതിരെ ഇറ്റാലിയൻ പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു. വേട്ടയാടുന്നത് നിരോധിച്ച നാഷ്ണൽ പാർക്ക് പരിധിക്കുള്ളിലാണ് ഇരുവരും നായാട്ടിനായി എത്തിയത്. സമാനമായ രീതിയിൽ നേരത്തെയും ഇറ്റലിയിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍