എടിഎം കാർഡില്ലാതെ മെഷീനിൽനിന്നും പണം പിൻവലിക്കാം, ഈ വഴിയെ കുറിച്ച് അറിയാമോ ?

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (16:27 IST)
എ ടി എം കാർഡില്ലാതെ എങ്ങനെ എ‌ടിഎം മെഷീനിൽ നിന്നും പണം പിൻവലിക്കാനാകും എന്നായിരികും ചിന്തിക്കുന്നത്. എന്നാൽ സത്യമാണ്. കാർഡ് ഇല്ലാതെ തന്നെ എസ്‌ബിഐ അക്കൗണ്ട് ഉപയോക്താക്കൾക്ക് മെഷീനിൽ നിന്നും പണം പിൻവലിക്കാനാകും. യോനോ ക്യാഷ് എന്ന പുതിയ സംവിധാനത്തിലൂടെയാണ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാൻ സാധിക്കുക.
 
എടിഎം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് യോനോ ക്യാഷ് എന്ന സംവിധാനം എസ്ബിഐ കൊണ്ടുവന്നിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ പണമെടുക്കുന്നത് മൊബൈൽ നമ്പർ അതിഷ്ടിതമായ ഒഥന്റിക്കേഷൻ വഴിയാണ് എന്നതിനാൽ കാർഡുകൾ ഉപയോഗിച്ച് പണം എടുക്കുന്നതിനേക്കാൾ കൂടുതൽ സുരക്ഷിതമാണ് എന്ന് എസ്ബിഐ പറയുന്നു. ഇതിനായി എബിഐ യോനോ ആപ്പിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 
 
ടു സ്റ്റെപ് ഒഥന്റിക്കേഷനിലൂടെ മാത്രമേ പണം ലഭ്യമാകു. ആദ്യം ആറ്‌ അക്കമുള്ള യോനോ പിൻ ഉപയോക്താക്കൾ സജ്ജീകരിക്കണം. ഇതോടെ ഒരു റഫറൽ നമ്പർ അക്കുണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരും. ഇതുപയോഗിച്ച് യോനോ ക്യാഷ് പോയന്റ് വഴി പണം എടുക്കാം. റഫറൽ നമ്പറിന് അര മണിക്കൂർ മാത്രമേ വാലിഡിറ്റി ഉണ്ടാകൂ. എസ് ബി ഐയുടെ 16500ലധികം എ ടി എമ്മുകളിൽ യോനോ ക്യാഷ് സേവനം ലഭ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍