ന്യൂഡല്‍ഹി, ചണ്ഡീഗഢ്, കശ്മീർ എന്നിവിടങ്ങളിലും പാകിസ്ഥാനിലെ ഇസ്‌ലാമാബാദ് ഉൾപ്പടെ നിരവധി പ്രദേശങ്ങളിലും വൈകിട്ട് 4.35ഓടെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുറച്ചു സെക്കൻഡുകൾ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. ഇന്ത്യയിൽ നാശനഷ്ടങ്ങളൊ, അപകടങ്ങളൊ റിപ്പോർട്ട് ചെയ്തിട്ടില്ല.