108 മെഗാപിക്സൽ ക്യാമറ, ഫ്ലെക്സിബിൾ എൽഇഡി ഡിസ്പ്ലേ, ചരിത്രം സൃഷ്ടിക്കാൻ എംഐ മിക്സ് ആൽഫ 5G !

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (16:30 IST)
സ്മാർട്ട്ഫോണുകളിൽ ചരിത്രപരമായ മുന്നേറ്റം നടത്തി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. എംഐ മിക്സ് ആൽഫ 5G പതിപ്പിലാണ് ഷവോമി വിപ്ലവം കൊണ്ടുവന്നിരിക്കുന്നത്. സ്മാർട്ട്ഫോണിന്റെ കൺസെപ്റ്റ് മോഡലിനെ ഷവോമി ചൈനയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. 
 
ഫോണിനും ചുറ്റും അതിരുകളില്ലാതെ ഒഴുകിപ്പരക്കുന്ന ഫ്ലെക്സിബിൾ എൽഇഡി ഡിസ്പ്ലേയിൽ ആരംഭിക്കുന്നു മി മിക്സ് ആൽഫയിലെ പ്രത്യേകതകൾ. ക്യാമറ സെൻസർ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്ത് മാത്രമാണ് ഫോണിൽ സ്ക്രീൻ ഇല്ലാത്തത്. അതിരുകളിൽ പൂർണമായും ബസലുകൾ ഇല്ല. മുകളിലും താഴെയുമായി നേർത്ത ബസലുകൾ മാത്രമാണുള്ളത്. 2088x2250 പിക്‌സൽ റെസല്യൂഷനോടു കൂടിയ 7.92 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്.


 
ഡിസ്പ്ലേയിൽ തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. 108 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സംവിധനത്തോടെയാണ് സ്മാർട്ട്ഫോൺ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാംസങിന്റെ ഈ എച്ച്എംഎക്സ് സെൻറിൽ പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്‌ഫോൺ മി മിക്സ് ആൽഫ ആയിരിക്കും.
 
20 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുക. 12 ജിബി റാം 512 ജിബി സ്റ്റോറേജ് പതിപ്പിലാണ് ഫോണിനെ ഒരുക്കിയിരിക്കുന്നത്. 5G ബാൻഡ് ഉപയോഗിക്കാനാകുന്നതാണ് സ്മാർട്ട്‌ഫോൺ.


 
40W ഫാസ്റ്റ് ചാർജ് സാങ്കേതികവിദ്യയോടുകൂടിയ 4050 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്. വൻതോതിൽ ഈ മോഡൽ ഉത്പാദിപ്പിക്കാൻ ഇപ്പോൾ ഷവോമിക്ക് ഉദ്ദേശമില്ല. ഡിസംബർ അവസാനത്തോടെ പരിമിതമായ ഒരു ബാച്ച് വിപണിയിലെത്തിക്കും. ഉപയോക്താക്കൾക്ക് എംഐയുടെ വിവിധ സ്റ്റോറൂകൾ വഴി സ്മാർട്ട്ഫോ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍