സംസ്ഥാനത്തെ 50 ലക്ഷത്തിലധികം പേർക്ക് ഈമാസം റേഷൻ മണ്ണെണ്ണ ലഭിയ്ക്കില്ല

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2021 (09:00 IST)
സംസ്ഥാനത്തെ നീല, വെള്ള കാർഡ് ഉടമകൾക്ക് ഈമാസം റേഷൻ മണ്ണെണ്ണ ലഭിയ്ക്കില്ല. കേന്ദ്രത്തിൽനിന്നുള്ള റേഷൻ വിഹിതം കുറഞ്ഞതിനെ തുടർന്നാണ് ഇത്. 50 ലക്ഷത്തിലധികം പേർക്കാണ് ഇത്തരത്തിൽ മണ്ണെണ്ണ ലഭിയ്ക്കാതെവരിക. മഞ്ഞ, പിങ്ക് കാർഡ് ഉടമകളിലെ വൈദ്യുതി ഇല്ലാത്തവർക്ക് നാലുലിറ്ററും, വൈദ്യുതി ഉള്ളവർക്ക് അര ലിറ്റർ മണ്ണണ്ണയും ലഭിയ്ക്കും. ലിറ്ററിന് 37 രൂപയായിരിയ്ക്കും വില. എന്നാൽ അരി വിഹിതത്തിൽ മാറ്റം ഉണ്ടാകില്ല. മുൻ മാസങ്ങളിലേതിന് സമാനമായ അരി ഈ മാസവും ലഭിയ്ക്കും. തിങ്കളാഴ്ച മുതലാണ് ഈ മാസത്തെ റേഷൻ വിതരണം ആരംഭിയ്ക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article