തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം ഓഫീസിലെത്തിയാൽ മതി എന്ന് സർക്കാാർ ഉത്തരവിറക്കി. ജീവനക്കാർക്ക് വർക് ഫ്രാം ഹോം നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ധന വകുപ്പിലാണ് ആദ്യം കൊവിഡ് വ്യാപനം ഉണ്ടായത്, തുടർന്ന്, പൊതുഭരണ, നിയമ വകുപ്പുകളിലും രോഗവ്യാപനം ഉണ്ടായി. സെക്രട്ടേറിയറ്റിലെ 55 ഓളം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസിൽ എത്തുന്ന ജിവനക്കാരുടെ എണ്ണം കുറയ്ക്കണം എന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റിൽ കാന്റീൻ തെരഞ്ഞെടുപ്പിനായി ജിവനക്കാർ കൂട്ടം ചേർന്ന് എത്തിയതാണ് രോഗവ്യാപനത്തിന് കാരണം എന്ന് ആക്ഷേപമുണ്ട്