ഇന്ന് സമാപിക്കുന്ന ബിജെപിയുടെ വിജയയാത്രയില്‍ അമിത് ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര വൈകുന്നേരം ശംഖുമുഖത്താണ് അവസാനിക്കുന്നത്. ശംഖുമുഖത്തെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യ അഥിതിയാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുന്നത്.
വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് അമിത് ഷാ ആണ്. ഉച്ചയ്ക്ക് മൂന്നരയ്ക്കു ശേഷം എത്തുന്ന അദ്ദേഹം ബിജെപി കോര്‍ കമ്മിറ്റിയിലും പങ്കെടുക്കും. തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തില്‍ പങ്കെടുക്കന്ന അദ്ദേഹം അഞ്ചരയ്ക്കാണ് ശംഖുമുഖത്തെത്തുന്നത്.