കൈക്കൂലി: ബെവ്കോ റീജ്യണൽ മാനേജർക്ക് സസ്പെൻഷൻ

എ കെ ജെ അയ്യർ
ബുധന്‍, 19 ജൂണ്‍ 2024 (19:22 IST)
കോഴിക്കോട് : അനധികൃതമായി ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെവ്കോ റീജിയണൽ മാനേജരെ സസ്‌പെൻഡ് ചെയ്തു. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടർന്നാണ് ബെവ്കോ റീജിയണൽ മാനേജർ കെ റാഷയെ സസ്പെൻ്റ് ചെയ്തത്.
 
 ബെവ് കോയ്ക്ക് മദ്യം വിതരണം ചെയ്യുന്ന മദ്യക്കമ്പനികളിൽ നിന്ന് വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്നാണ് അധികൃതർ ഈ സ്വത്തിനെ വിലയിരുത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.
 
ഇവർക്ക് ബെവ്കോയിലെ ഉയർന്ന പദവിയാണ് റീജിയണൽ മാനേജറുടേത്. മുമ്പ് പെരിന്തൽമണ്ണയിലും നിലവിൽ തിരുവനന്തപുരത്തും റീജിയണൽ മാനേജറായ കെ റാഷയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിൻ്റ പേരിൽ പരാതിയുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം നടത്തിയത്. 
 
മൂന്ന് മാസം മുമ്പ് റാഷയുടെ മലപ്പുറത്തെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. തുടർച്ചയായ പരിശോധനയിലാണ് റാഷ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയത്

അനുബന്ധ വാര്‍ത്തകള്‍

Next Article