കേരളത്തില്‍ വെള്ളിയാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകുന്നേരം 6 മണി മുതലാണ് മദ്യശാലകള്‍ അടച്ചിടുന്നത്. കൂടാതെ റീ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനമായതിനാല്‍ അന്നേ ദിവസവും മദ്യ വില്‍പനശാലകള്‍ അടച്ചിടും.