കേജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, ജയിലിൽ രാമായണവും ഗീതയും വേണമെന്ന് കേജ്‌രിവാൾ

അഭിറാം മനോഹർ

തിങ്കള്‍, 1 ഏപ്രില്‍ 2024 (13:18 IST)
മദ്യനയ അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജയിലിലേക്ക്. ഏപ്രില്‍ 15 വരെയാണ് കോടതി റിമാന്‍ഡ് അനുവദിച്ചത്. കേസില്‍ അരവിന്ദ് കേജ്‌രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 21ന് രാത്രിയായിരുന്നു കേജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാര്‍ച്ച് 28ന് അവസാനിച്ചെങ്കിലും ഇ ഡിയുടെ ആവശ്യപ്രകാരം ഇത് ഏപ്രില്‍ ഒന്ന് വരെ നീട്ടി നല്‍കിയിരുന്നു.
 
മദ്യനയ അഴിമതികേസില്‍ ഏപ്രില്‍ വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബജ് വ കേജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. കേജ്‌രിവാള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇ ഡീ കോടതിയില്‍ അറിയിച്ചു. ജയിലില്‍ ഭഗവദ് ഗീതയും രാമായണവും അനുവദിക്കണമെന്ന് വാദത്തിനിടെ കേജ്‌രിവാള്‍ കോടതിയില്‍ അറിയിച്ചു. നീരജ ചൗധരിയുടെ ഹൗ െ്രെപം മിനിസ്‌റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകവും ഇതിനൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ തുടര്‍ന്ന് കഴിക്കാനുള്ള അനുമതിയും കേജ്‌രിവാള്‍ കോടതിയോട് ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍