തിരുവനന്തപുരം അമ്പൂരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ജൂണ്‍ 2024 (18:30 IST)
തിരുവനന്തപുരം അമ്പൂരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തു. മായത്തെ ആശുപത്രിയില്‍ പോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
 
ഒരു വര്‍ഷത്തോളമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന രാജി അമ്മക്കും അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത വീടുകളിലായിരുന്നു താമസം. രണ്ടു മക്കളുണ്ട്. മകള്‍ അച്ഛന്റെ കൂടെയും മകന്‍ അമ്മയുടെ കൂടെയും ആയിരുന്നു താമസം.

അനുബന്ധ വാര്‍ത്തകള്‍

Next Article