പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ശനി, 6 ജൂലൈ 2024 (20:13 IST)
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടു. എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിച്ചാണ് അപകടം. കാസര്‍കോട് പള്ളിക്കരയില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.
 
എന്നാല്‍ ആപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. മൂകാംബിക ദര്‍ശനത്തിനുളള യാത്രയിലായിരുന്നു വി ഡി സതീശന്‍.പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍