Ajith Kumar's accident: അജിത്തിന്റെ കാര്‍ അപകടരംഗം പുറത്തുവിട്ടതിന് പിന്നില്‍ എന്താണ്?പിആര്‍ മാനേജര്‍ സുരേഷ് ചന്ദ്രയ്ക്ക് ചിലത് പറയാനുണ്ട്

കെ ആര്‍ അനൂപ്

വെള്ളി, 5 ഏപ്രില്‍ 2024 (16:18 IST)
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയര്‍ച്ചി' എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ആയിരുന്നു നടന്‍ അജിത്ത്. സിനിമയുടെ 60 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി.അടുത്ത ഷെഡ്യൂളിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. അതിനിടെ സിനിമയിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അജിത്തിന്റെ കാറ് മറിയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അജിത്ത് ഉള്‍പ്പെട്ട അപകട രംഗമായിരുന്നു അത്.അജിത്ത് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് മറിയുന്നതാണ് വീഡിയോയില്‍ ഉള്ളത്.വലിയ പരിക്കുകളില്ലാതെ അജിത്തും കൂടിയുള്ള ആളും രക്ഷപ്പെട്ടു. 
 
ഡ്യൂപ്പിന്റെ സഹായമില്ലാതെ അജിത്ത് ഈ രംഗം ചെയ്തതില്‍ ആരാധകര്‍ പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ അഞ്ച് മാസം മുമ്പ് നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചതിന് നിര്‍മ്മാതാക്കളെ വിമര്‍ശിച്ചു, അവര്‍ അജിത്തിനെ ലഭിക്കുന്ന സഹതാപത്തെ മാര്‍ക്കറ്റ് ചെയ്യാനാണ് നോക്കുന്നതെന്ന് പറഞ്ഞു.
 
പ്രൊജക്റ്റ് ഉപേക്ഷിക്കുകയാണെന്ന് തരത്തിലുള്ള പ്രചാരണം നടന്നുവെന്നും ആ അഭ്യൂഹങ്ങള്‍ക്ക് മറുപടിയായാണ് വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്നും അജിത്തിന്റെ പിആര്‍ മാനേജര്‍ സുരേഷ് ചന്ദ്ര പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suresh Chandra (@sureshchandraaoffl)

   അജിത്ത് തന്റെ ബൈക്ക് യാത്ര അവസാനിപ്പിച്ച് ഉടന്‍ തന്നെ ചെന്നൈയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍