വിനീതേട്ടന്റെ അമ്മു, കല്യാണി പ്രിയദര്‍ശന്റെ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്ററുമായി വര്‍ഷങ്ങള്‍ക്കു ശേഷം ടീം

കെ ആര്‍ അനൂപ്

വെള്ളി, 5 ഏപ്രില്‍ 2024 (12:16 IST)
varshangalkku shesham
വിനീത് ശ്രീനിവാസനും മെറിലാന്‍ഡ് സിനിമാസും കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വലുതാണ്. പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തും. ഹൃദയത്തിനുശേഷം ഇതേ ടീം ഒന്നിക്കുമ്പോള്‍ പ്രണവും കല്യാണിയും തന്നെയാണ് ജോഡിയായി എത്തുന്നത്. കല്യാണി പ്രിയദര്‍ശന്റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. ഒപ്പം ടീമംഗങ്ങള്‍ ആശംസകളും നേര്‍ന്നു.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍