ആശുപത്രിയില്‍... പ്രസവക്കേസുമായി ചക്കപ്പഴം ടീം, വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്

വെള്ളി, 5 ഏപ്രില്‍ 2024 (12:05 IST)
ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്.അശ്വതി ശ്രീകാന്തും എസ് പി ശ്രീകുമാറുമാണ് ചക്കപ്പഴത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇടക്കാലത്ത് നിര്‍ത്തിവെച്ച പരിപാടി വീണ്ടും ആരംഭിച്ചപ്പോഴും പഴയ സ്വകാര്യത നിലനിര്‍ത്താന്‍ ചക്കപ്പഴം ടീമിനായി. ഇപ്പോഴിതാ പതിവ് വീട് ലൊക്കേഷന്‍ നിന്ന് മാറി ആശുപത്രിയിലുളള ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അശ്വതി.
 
പൈങ്കിളിയുടെ പ്രസവവുമായി ബന്ധപ്പെട്ട ഷൂട്ടിംഗിലാണ് ടീമംഗങ്ങള്‍.കോസ്ട്യൂമിലുള്ള താരങ്ങളെയെല്ലാം റീല്‍ വീഡിയോയില്‍ കാണാനാകുന്നു.പൈങ്കിളിയായി ശ്രുതി രജനികാന്ത് വേഷമിടുന്നത്.
 
 സാധാരണയുള്ള വേഷത്തില്‍ നിന്ന് പ്രസവ തിയതി അടുത്ത് നിറവയറുമായി നില്‍ക്കുന്ന പൈങ്കിളിയാവുന്ന ശ്രുതി രജനീകാന്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

സീമന്തം ചടങ്ങിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. താരങ്ങളുടെ ഓരോ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍