ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര; ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു

സിആര്‍ രവിചന്ദ്രന്‍

ശനി, 25 മെയ് 2024 (13:01 IST)
ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ തോട്ടില്‍ വീണു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. കാര്‍ കോട്ടയം കുറുപ്പന്തറയിലെ തോട്ടിലാണ് വീണത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. 
 
പാലത്തിനു സമീപമുള്ള റോഡില്‍ നിന്ന് ഗൂഗിള്‍ മാപ്പ് നിര്‍ദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാര്‍ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ഗൂഗിള്‍ മാപ്പില്‍ കാണിക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നവര്‍ ഇവിടെ പതിവായി അപകടത്തില്‍ പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍