നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്; രക്ഷയ്‌ക്കെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (09:41 IST)
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്. കോഴിക്കോടു നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
ചാവക്കാട്-പൊന്നാനി ദേശീയ പാതയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോള്‍. 
 
തിരക്കേറിയ പാതയായതിനാല്‍ അപകടമുണ്ടായ സമയത്ത് തന്നെ നിരവധി പേര്‍ സംഭവസ്ഥലത്തെത്തി. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് താരത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തീവ്ര ശ്രമം നടത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍