പണ്ടേ സംഘി വിളിയുണ്ട്, അതുകൂടാതെ കുലസ്ത്രീ, ചാണകപ്പുഴു എന്നൊക്കെ; സനാതന ധര്‍മ്മത്തെ പുകഴ്ത്തി രചന നാരായണന്‍കുട്ടി
സനാതന ധര്‍മ്മത്തെ പിന്തുണച്ച് നടി രചന നാരായണന്‍കുട്ടി. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാനല്ല ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണ് ഇതെന്ന് രചന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സനാതന ധര്‍മ്മത്തിന്റെ സ്വഭാവം നിങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക എന്നതാണെന്നും രചന പറയുന്നു.
'പണ്ടേ സംഘി എന്നൊരു പേരുണ്ട്. അതുമാത്രമല്ല കുലസ്ത്രീ (മുടി വെട്ടിയപ്പോള്‍ മോഡേണ്‍ കുലസ്ത്രീ എന്നൂടെ വന്നു) ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ !!! പിന്നെ കേള്‍ക്കാതെ വിളിക്കുന്നത് വേറെയും' രചന കുറിച്ചു.