മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ജനുവരി 2025 (14:02 IST)
മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മദ്യപാനശീലം ഉണ്ടെങ്കില്‍ വീട്ടില്‍ വച്ച് ആയിക്കോളൂവെന്നും പരസ്യമായി കമ്മ്യൂണിസ്റ്റുകാര്‍ മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം സംബന്ധിച്ച് സിപിഐ പാര്‍ട്ടി മെമ്പര്‍ക്കുള്ള പുതിയ പെരുമാറ്റ ചട്ടത്തിലെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.
 
പ്രവര്‍ത്തകരുടെ മദ്യപാന വിലക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പെരുമാറ്റചട്ടത്തിലുള്ളത്. പ്രവര്‍ത്തകര്‍ക്ക് കുടിക്കാം. എന്നാല്‍ അമിതമാവരുത് എന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് ചീത്ത പേരുണ്ടാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article