മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ ലഹരിയെ കുറിച്ച് പാടുന്നത് നിര്‍ത്താമെന്ന് ദില്‍ജിത്ത് ദോസാഞ്ജ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 നവം‌ബര്‍ 2024 (18:30 IST)
diljith
മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ ലഹരിയെ കുറിച്ച് പാടുന്നത് നിര്‍ത്താമെന്ന് ദില്‍ജിത്ത് ദോസാഞ്ജ്. മദ്യത്തെയും മയക്കുമരുന്നിനെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞു കൊണ്ട് തെലുങ്കാന സര്‍ക്കാര്‍ ദില്‍ജിത്തിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കിട്ടിയതില്‍ പിന്നെ സംസ്ഥാനത്തെത്തിയ താരം മദ്യം, മദ്യശാല എന്നീ വാക്കുകള്‍ക്ക് പകരമായി നാരങ്ങാവെള്ളം, ഫൈവ്സ്റ്റാര്‍ എന്നീ വാക്കുകളാണ് ഉപയോഗിച്ചത്. പിന്നാലെ അഹമ്മദാബാദ് ഷോയില്‍ വച്ച് നിയന്ത്രണങ്ങളെക്കുറിച്ച് പറയുകയുമായിരുന്നു. സന്തോഷവാര്‍ത്തയുണ്ട്, ഇന്ന് എനിക്ക് നോട്ടീസ് ഒന്നും ലഭിച്ചില്ല, അതിലും സന്തോഷകരമായ വാര്‍ത്ത എന്തെന്നാല്‍ ഞാന്‍ ഇന്ന് മദ്യത്തെക്കുറിച്ച് ഒറ്റ പാട്ട് പോലും പാടാന്‍ പോകുന്നില്ല, എന്താണെന്ന് ചോദിക്കു, ഗുജറാത്ത് ഒരു ഡ്രൈ സംസ്ഥാനമാണ്- ദില്‍ജിത്ത് പറഞ്ഞു.
 
സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ താന്‍ മദ്യത്തെ കുറിച്ചുള്ള പാട്ട് പാടില്ലെന്നും താന്‍ ഇതുസംബന്ധിച്ച് പ്രതിജ്ഞ എടുക്കുകയാണെന്നും താരം പറഞ്ഞു. സംസ്ഥാനങ്ങളെല്ലാം മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ അടുത്ത ദിവസം ഞാന്‍ മദ്യത്തെക്കുറിച്ച് പാടുന്നത് അവസാനിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍