പീഡനക്കേസിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധന നാളെ. രക്തസാമ്പിൾ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബിനോയിക്ക് നിർദേശം നൽകി. പരിശോധനാഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം.
ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്നും ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയി കോടിയേരി കോടതിയെ അറിയിച്ചു.