തിരുവനന്തപുരത്ത് മീന്‍ കച്ചവടം ആരംഭിച്ച് ബിനോയ് കോടിയേരി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 ഫെബ്രുവരി 2022 (08:19 IST)
തിരുവനന്തപുരത്ത് മീന്‍ കച്ചവടം ആരംഭിച്ച് കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരി. മീന്‍സ് എന്നാണ് കടയുടെ പേര്. തിരുവനന്തപുരം കുറവംകോണത്താണ് ബിനോയിയുടെ മീന്‍ കട. പിതാവ് കോടിയേരി ബാലകൃഷ്ണന്റെയും മാതാവ് വിനോദിനി ബാലകൃഷ്ണന്റെയും സാനിധ്യത്തിലാണ് കട തുറന്നത്. വിനോദിനി ബാലകൃഷ്ണനാണ് കട ഉദ്ഘാടനം ചെയ്തത്. 
 
സമൂഹത്തില്‍ മീനിന് എന്നും ആവശ്യക്കാരുണ്ടെന്നും അതുകൊണ്ടാണ് മീന്‍ കട ആരംഭിച്ചതെന്നും ബിനോയ് ബാലകൃഷ്ണന്‍ പറഞ്ഞു. നീണ്ടകരയിലും തിരുവനന്തപുരത്തും വള്ളത്തില്‍ പോയി മീന്‍പിടിക്കുന്നവരില്‍ നിന്നും നേരിട്ടുവാങ്ങുന്ന മീനാണ് ഇവിടെ വില്‍ക്കുന്നത്. കൂടാതെ ഹോം ഡെലിവറിയും ഉണ്ടെന്നും ബിനോയ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article