ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കാതിരിക്കാന്‍ തനിക്ക് തിങ്കളാഴ്ചയും സമ്മര്‍ദ്ദമുണ്ടായതായി ബിജു രമേശ് പറഞ്ഞു. സമ്മര്‍ദ്ദമുണ്ടായെങ്കിലും മൊഴി നല്‍കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബിജു രമേശ് പറഞ്ഞത്.
കോഴയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിക്ക് കൈമാറുമെന്നും. കോണ്‍ഗ്രസ് മന്ത്രിമാരുടെ ശബ്ദരേഖയും ഹാര്‍ഡ് ഡിസ്കില്‍ ഉള്ളതായി അദ്ദേഹം പറഞ്ഞു. ബാര്‍കോഴക്കേസില്‍ ബാറുടമ ബിജു രമേശ് ഇന്ന് രഹസ്യമൊഴി തിരുവനന്തപുരം സി ജെ എം കോടതിയിലാണ് നല്കുക.