ബിഗ്‌ബോസ് മലയാളം സീസണ്‍ 4: ഓഡിഷനുവേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജം

ശ്രീനു എസ്
തിങ്കള്‍, 21 ജൂണ്‍ 2021 (13:05 IST)
ബിഗ്‌ബോസ് മലയാളം സീസണ്‍ 4ലേക്കുള്ള ഓഡിഷനുവേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് ഏഷ്യാനെറ്റ് സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഏഷ്യാനെറ്റ് സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡോ എന്‍ഡെമോള്‍ ഷൈന്‍ ഗ്രൂപ്പോ ഇപ്പോള്‍ ഓഡിഷന്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടില്ലെന്നും കൂടാതെ ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇതിനുവേണ്ടിയുള്ള അംഗീകാരം നല്‍കിയിട്ടില്ലായെന്നും അധികൃതര്‍ അറിയിച്ചു. 
 
ഷോയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഏജന്‍സിയ്ക്കോ സ്ഥാപനങ്ങള്‍ക്കോ വെബ്സൈറ്റുകള്‍ക്കോ വ്യക്തിഗത വിശദാംശങ്ങളും വിലപ്പെട്ട രേഖകളും പങ്കിടരുതെന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. റിയാലിറ്റി ഷോകളിലേക്കോ മറ്റ് പരിപാടികളിലേക്കോ അപേക്ഷകള്‍ ക്ഷണിക്കുമ്പോള്‍ അത് ടി വി ചാനലുകളിലോ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article