നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

ശ്രീനു എസ്

തിങ്കള്‍, 21 ജൂണ്‍ 2021 (12:12 IST)
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഖത്തര്‍ എയര്‍വേസ് വിമാനത്തിലെത്തിയ ഇയാളെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സാണ് പിടികൂടിയത്. 
 
ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍