കഴിഞ്ഞ ദിവസം പാഴ്സല്‍ ഓഫീസ് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഈ പാഴ്സലിന്റെ ഒരു മൂല എലി കറണ്ടതുപോലെ കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് പാഴ്സലില്‍ മദ്യക്കുപ്പി കണ്ടത്. തുടര്‍ന്ന് എക്‌സൈസ് അധികാരികളെ വിവരം അറിയിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പാഴ്സല്‍ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.