കരടിയുടെ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

ശ്രീനു എസ്
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (20:01 IST)
കരടിയുടെ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഛത്തീസ്ഗഡിലെ കൊറിയയിലാണ് സംഭവം. ഫൂല്‍ സായി, ഇജാരിയ സായി, രാജ്കുമാരി സായി, ശിവചന്‍ സായി എന്നിവരാണ് കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ മൂന്ന് പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. ഇന്നലെ വനത്തില്‍ നിന്ന് വരുകയായിരുന്ന സംഘത്തിനു നേരെയാണ് കരടി ആക്രമിച്ചത്.
 
മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കൂടെയുണ്ടായിരുന്നവര്‍ മരത്തില്‍ കയറിയാണ് രക്ഷപ്പെട്ടത്. രാത്രിയോടെ കരടിയെ ഓട്ടിക്കുകയും മരത്തില്‍ കയറിയവരെ രക്ഷിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article