മാണിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ല; നിലപാട് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി

Webdunia
ബുധന്‍, 5 നവം‌ബര്‍ 2014 (11:48 IST)
ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണിയെ പിന്തുണച്ച് വീണ്ടും ഉമ്മന്‍ ചാണ്ടി. കെ എം മാണിക്കെതിരായ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
 
സി ബി ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷ നേതാവിന്റെ കത്തില്‍ ആഭ്യന്തര മന്ത്രി നടപടിയെടുത്തു. വി എസിന്റെ കത്തില്‍ നിയമപരമായ പരിശോധന നടക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
 
പ്രതിപക്ഷം നിലപാട് മാറ്റുന്നത് പോലെ തനിക്ക് നിലപാട് മാറ്റാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് ഒറ്റക്കെട്ടാണ്. മുന്നണിയില്‍നിന്ന് ആരേയും അടര്‍ത്തിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ തന്നെ പറയട്ടെ. ഗൂഡാലോചനയില്‍ പങ്കെണ്ടുന്ന വാദം പി സി ജോര്‍ജ് മാറ്റി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article