എല്‍ ഡി എഫ് യോഗം വിളിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. ബാര്‍ കോഴക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇടതു മുന്നണി യോഗം ചേരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെടിരിക്കുന്നത്.
യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് കത്തുനല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രക്ഷോഭം തീരുമാനിക്കാനാണ് യോഗം വിളക്കണമെന്ന നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വയ്ക്കുന്നത്. നേരത്തെ സിപിഎം കേന്ദ്ര നേതൃത്വം ആരോപണത്തില്‍ല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരുന്നു.