ബാർ കോഴക്കേസില്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെഎം മാണി ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന് കേസ് അന്വേഷിക്കുന്ന വിജിലൻസിന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി മാണി രംഗത്ത്. അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണത്തെ സ്വാധീനിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം താന്‍ ഇതിനെക്കുറിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ അന്വേഷണത്തിലെ സങ്കല്പ കഥകളാണ് കേസിനെക്കുറിച്ചും അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചും പ്രചരിക്കുന്നത്. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനാണ് ശ്രമം നടക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ ചോരുന്നതില്‍ എതിര്‍പ്പുണ്ടെന്നും മാണി കോട്ടയത്ത് പറഞ്ഞു.
അതേസമയം മാണി ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന് കേസ് അന്വേഷിക്കുന്ന വിജിലൻസിന് ബോദ്ധ്യപ്പെട്ടതോടെ അദ്ദേഹത്തിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് വിജിലൻസിന്റെ തീരുമാനം. മാണിക്കെതിരെയുള്ള അന്വേഷണം അന്തിമഘട്ടത്തിലായതായും. എത്രയും വേഗം വിഷയത്തില്‍ വ്യക്തത ഉണ്ടാകുന്നതിന്റെ ഭാഗമായി മാണിക്കെതിരെ റ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണ് വിജിലൻസില്‍ നിന്ന് ലഭിക്കുന്ന വിവരം. ബാര്‍ ഉടമകള്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായും കേസ് നടത്തുന്നതിനും മറ്റുമായി കുറച്ച് പണം മാത്രമാണ് ചെലവാക്കിയത്. ബാക്കി തുക ഏത് വഴിക്കാണ് ചെലവായതെന്നും വിജിലന്‍സ് കണ്ടെത്തി.
മാണി ഒരു കോടി രൂപ മാണി കോഴയായി വാങ്ങിയെന്ന് ആരോപിച്ച ബാർ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവർ അമ്പളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെയാണ് ബാറുടമകളിൽ നിന്ന് പണം വാങ്ങിയെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. അമ്പിളിയുടെ മൊഴിയില്‍ വൈരുദ്ധ്യമില്ലെന്നാണ് നുണപരിശോധനാഫലത്തോടെ വ്യക്തമായത്.