ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ മദ്യലോബിയുടെ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ബാര്‍ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ ബാര്‍ ഉടമകളുടെ കളിയാണ്. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടണമെന്നുള്ള് സര്‍ക്കാരിന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ-മാധ്യമ മേഖലകളില്‍ മദ്യ ലോബികളുടെ സ്വാധീനമുണ്ട്. ബാര്‍ ഉടമകളുടെ വാക്കുകള്‍ വേദവാക്യമായി കാണേണ്ടതില്ലെന്നും സുധീരന്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.