52 ദിവസത്തെ ട്രോളിങ് നിരോധനം സംസ്ഥാനത്ത് നാളെ അവസാനിക്കും

ശ്രീനു എസ്
വെള്ളി, 30 ജൂലൈ 2021 (09:42 IST)
52 ദിവസത്തെ ട്രോളിങ് നിരോധനം സംസ്ഥാനത്ത് നാളെ അവസാനിക്കും. അതേസമയം ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. 52 ദിവസം എല്ലാ ജില്ലകളിലും യന്ത്ര വത്കൃത ബോട്ടുകള്‍ക്കായിരുന്നു നിയന്ത്രണം ഉണ്ടായിരുന്നത്. 
 
ഹാര്‍ബറിനുള്ളിലേക്കുള്ള പ്രവേശനിന് ഇനി പാസ് ഉണ്ടായിരിക്കും. അതേസമയം കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഹാര്‍ബറുകളില്‍ പ്രവേശനമില്ല. ഇതര സംസ്ഥാന തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article