മുസ്ലീംങ്ങൾ നിർബന്ധമായും പശു മൂത്രം കുടിച്ചിരിക്കണം: ബാബ രാംദേവ്

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:48 IST)
മുസ്ലീംങ്ങൾ നിർബന്ധമായും പശുവിൻ മൂത്രം കുടിച്ചിരിക്കണമെന്ന് യോഗാഗുരു ബാബാ രാംദേവ്. പശുവിൻ മൂത്രം മരുന്നാണെന്നും ഇത് മുസ്ലീംങ്ങളും കുടിക്കണമെന്നാണ് ബാബാ രാംദേവ് പറയുന്നത്. പശുവിന്റെ മൂത്രം മരുന്നായി ഉപയോഗിക്കണമെന്ന് ഖുറാനിൽ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യാ ടുഡേയുടെ ആപ് കി അദാലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
ഹമീദ് സഹോദരങ്ങള്‍ ആരംഭിച്ച ‘ഹാംദര്‍ദ്’ കമ്പനിയെ താനിതുവരെ എതിര്‍ത്തിട്ടില്ല. ഹംദാര്‍ദിനും ഹിമാലയ കമ്പനിക്കും പൂര്‍ണ പിന്തുണ നല്‍കും. ഹിമാലയ ഗ്രൂപ്പിലെ ഫാറൂഖ് ഭായ് തനിക്ക് യോഗ ഗ്രാമം ആരംഭിക്കാന്‍ ഭൂമി നല്‍കുക വരെ ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
 
10,000 കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന് പിന്തുടര്‍ച്ചക്കാര്‍ ആരാകണമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താന്‍ പരിശീലനം നല്‍കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു.
 
‘ഞാനൊരിക്കലും ചെറിയ കാര്യങ്ങളെ പറ്റി ചിന്തിക്കാറില്ല. വലിയ കാര്യങ്ങളേ ഞാന്‍ ആലോചിക്കാറുള്ളൂ. അടുത്ത 100 വര്‍ഷത്തേക്ക് പതഞ്ജലി ഗ്രൂപ്പ് എന്തായിരിക്കുമെന്ന ഭാവന എനിക്കുണ്ട്. പിന്തുടര്‍ച്ചക്കാരെ ഏല്‍പിച്ചായിരിക്കും ഞാന്‍ പതഞ്ജലി വിടുകയുള്ളു. മത-ആത്മീയ നേതാക്കൾ നൂറ്റാണ്ടുകൾക്കു മുമ്പേ തങ്ങളുടെ സന്യാസികൾ സ്ഥാപിച്ച പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്നും രാംദേവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article