പത്തനാപുരത്തെ ഇടത് സ്ഥാനാർത്ഥി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നടൻ മോഹൻലാൽ എത്തിയത് ഗണേഷിന്റെ ഭീഷണിയെത്തുടർന്നാണെന്ന് വിമർശിച്ച യു ഡി എഫ് സ്ഥാനാർത്ഥി ജഗദീഷിന് കിടിലൻ മറുപടിയുമായി സംവിധായകൻ ബി ഉണ്ണികൃഷണൻ രംഗത്ത്. ജഗദീഷിന്റെ ആരോപണത്തിന് ബ്ലാക്ക്മെയിലോ? പോ മോനേ, ജഗദീഷേ.. എന്നായിരുന്നു ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിലിട്ടത്.
മോഹൻലാൽ പ്രചരണത്തിന് എത്തിയത് ബ്ലാക്മെയിൽ കാരണമാണോ എന്ന് പലരും തന്നോട് ചോദിച്ചുവെന്നും അങ്ങനെയെങ്കിൽ അത് പുറത്ത് കൊണ്ട് വരണമെന്നും ഈ സംഭവത്തിൽ തനിയ്ക്ക് ഏറെ ദുഖ:മുണ്ടെന്നും ജഗഗീഷ് പറഞ്ഞിരുന്നു.
പത്താനാപുരത്ത് താരങ്ങള്‍ എത്തിയതില്‍ പ്രതിഷേധിച്ച് നടന് സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. പത്തനാപുരത്ത് ഗണേഷ്കുമാറിന്റെ എതിര് സ്ഥാനാര്‍ത്ഥികളായി യു ഡി എഫിന് വേണ്ടി നടന് ജഗദീഷും ബി ജെ പിക്ക് വേണ്ടി നടന് ഭീമന് രഘുവുമാണ് മത്സരിക്കുന്നത്.