അയോധ്യയിലേക്കുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയില്‍ പുറപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 ഫെബ്രുവരി 2024 (08:36 IST)
അയോധ്യയിലേക്കുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയില്‍ പുറപ്പെട്ടു. ഇന്നലെ രാത്രി 7.50 നാണ് ആസ്ത സ്പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നുപുറപ്പെട്ടത്. കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്കുളള ആദ്യ ആസ്താ സ്പെഷ്യല്‍ ട്രെയിനില്‍ പുറപ്പെടാന്‍ സാധിക്കാതിരുന്ന കര്‍സേവകരടക്കമുള്ള തീര്‍ത്ഥാടകരാണ് രണ്ടാമത്തെ സ്പെഷല്‍ ട്രെയിനില്‍ യാത്ര തിരിച്ചത്. 
 
രാമനാമജപത്തോടെയും ജയ്ശ്രീറാം വിളികളോടെയുമാണ് രാമഭക്തര്‍ അയോധ്യ യിലേക്ക് പുറപ്പെട്ടത്. 144 പേരാണ് തിരുവനന്തപുരത്ത് നിന്നുള്ള തീര്‍ത്ഥാടക സംഘത്തില്‍ ഉള്ളത്. കര്‍സേവയില്‍ പങ്കെടുത്തവരാണ് അധികവും. 21ന് ഉച്ചയ്ക്ക് ഒരുമണിക്ക് ട്രെയിന്‍ അയോദ്ധ്യയില്‍ എത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article