ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ഫെബ്രുവരി 2024 (16:13 IST)
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മണി മുതല്‍ 25 വൈകിട്ട് 6 വരെയാണ് നിരോധനം.
 
അതേസമയം ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17-ന് ആരംഭിക്കും. പൊങ്കാല ഇടാനുളള മണ്‍കലങ്ങളും ഇഷ്ടികകളും പ്രധാന കവലകളില്‍ നിരന്നു തുടങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴിയോരത്ത് അലങ്കാരങ്ങള്‍ക്കുളള ഒരുക്കങ്ങളും തുടങ്ങി.ഉത്സവം 27-ന് സമാപിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article