കൊവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആറ്റുകാല്‍ പൊങ്കാലയ്ക്ക് വന്‍ തിരക്കാണ്. തിരുവനന്തപുരം നഗരത്തില്‍ വന്‍ ഭക്തജനത്തിരക്കാണ്. പണ്ടാര അടുപ്പില്‍ തീ പകരുന്നത് പത്തരയ്ക്കാണ്. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്.
അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. പത്തുട്രെയിനുകള്ക്ക് വിവിധയിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.