പൊങ്കാലയോട് അനുബന്ധിച്ച് നാളെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കി റെയില്‍വേ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 മാര്‍ച്ച് 2023 (21:21 IST)
പൊങ്കാലയോട് അനുബന്ധിച്ച് നാളെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കി റെയില്‍വേ. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് ഒരു സര്‍വീസ്. ഉച്ചയ്ക്കുശേഷം നാഗര്‍കോവിലിലേക്കാണ് മറ്റൊരു സര്‍വീസ്. പുലര്‍ച്ചെ 1.45ന് എറണാകുളം ജംഗ്ഷനില്‍നിന്ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുന്ന വണ്ടി ഉച്ചയ്ക്കുശേഷം 3.30ന് തിരികെ എറണാകുളം ജംഗ്ഷനിലേക്ക് പുറപ്പെടും.
 
പകല്‍ 2.45ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. കൂടാതെ വിവിധ ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. 16348 മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസിന് പരവൂര്‍ (2.44), വര്‍ക്കല (2.55), കടയ്ക്കാവൂര്‍ (3.06) എന്നിവിടങ്ങളിലും 16344 മധുര ജംഗ്ഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസിന് പരവൂര്‍ (3.43), ചിറയിന്‍കീഴ് (3.59) എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍