ബാറിലെ തര്‍ക്കത്തിനിടെ യുവാവ് എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചെടുത്തു

എ കെ ജെ അയ്യര്‍
ചൊവ്വ, 9 ഫെബ്രുവരി 2021 (20:30 IST)
തൃശൂര്‍: ബാറില്‍ നടന്ന തര്‍ക്കത്തിനിടെ അക്രമാസക്തമായ യുവാവ് എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചെടുത്തു. കുന്നത്തൂരിലെ മദ്യ വില്‍പ്പന ബാറില്‍ വച്ച് പുന്നയൂര്‍ക്കുളം പുന്നൂക്കാവ് സ്വദേശിയായ അമ്പത്തഞ്ചുകാരന്റെ ജനനേന്ദ്രിയമാണ് യുവാവ് കടിച്ചെടുത്തത്. ഉടന്‍ തന്നെ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് അടിയന്തിര ശാസ്ത്രിക്രിയ നടത്തിയതിനാല്‍ ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞു.
 
ആക്രമണം നടത്തിയ പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷെരീഫ് എന്ന ഇരുപത്തെട്ടുകാരനെ വടക്കേക്കാട് പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാതി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചാണ് ഈ സംഭവം നടന്നത്. ഷെരീഫ് ഒട്ടിച്ചുവന്ന ഓട്ടോ ടാക്സി ഇവിടെ നിര്‍ത്തിയിരുന്ന കാറില്‍ തട്ടിയതോടെ കാറിലുണ്ടായിരുന്നവരും ഷെരീഫും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി.
 
സംഭവം ചോദ്യം ചെയ്തതിനാണ് മധ്യവയസ്‌കനായ ആളെ പ്രതി ക്രൂരമായി ആക്രമിച്ചത്. പ്രതിയായ ഷെഫീഫ് ബാറില്‍ എത്തുന്നതിനു മുമ്പ് തന്നെ ലഹരിയിലായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഷെരീഫിനെ പിടിച്ചു മാറ്റാന്‍ പോയ ബാര്‍ ഉടമ, ജീവനക്കാര്‍ എന്നിവര്‍ക്കും പരിക്കേറ്റു.

അനുബന്ധ വാര്‍ത്തകള്‍

Next Article