''നടന്നത് ക്വട്ടേഷൻ തന്നെ'' - ദിലീപ് പറഞ്ഞു

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (08:09 IST)
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്കെതിരായി നടന്നത് കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് നടൻ ദിലീപ്. പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്ന് ദിലീപ് തൃശൂരിൽ പറഞ്ഞു.
 
''എന്റെ ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചു. ഞാന്‍ എന്ത് തെറ്റാണ് ചെയ്‌തത്. എനിക്കും ഒരു മകളുണ്ട്, അമ്മയുണ്ട്, സഹോദരിയുണ്ട്. ഇത്രയധികം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. കേസിലെ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും എന്റെ ആവശ്യകതയാണ്'' - ദിലീപ് പറഞ്ഞു. തൃശ്ശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ.
 
നടി ആക്രമിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് ഇതിലെ ഗൂഢാലോചന എനിക്ക് നേരെയാണെന്നുള്ളത്. എന്റെ പ്രേക്ഷകരുടെ മനസ്സില്‍ വിഷവിത്ത് വിതക്കാനുള്ള ക്വട്ടേഷന്‍, മുംബൈയില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് പത്രമാണ് ഇതിന് ആദ്യം തുടക്കം കുറിച്ചത്. എന്റെ ജീവിതമെന്താണെന്നോ ഞാന്‍ എന്താണെന്നോ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലല്‍ തുറന്ന പുസ്തകമാണ്. എന്നാല്‍ എനിക്കെതിരെ വന്ന ആരോപണങ്ങള്‍ മനസ്സ് തകര്‍ത്തു. ജീവിതം മടുത്ത അവസ്ഥയിലല്‍ വരെ എത്തിച്ചു. എനിക്ക് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ ആരൊക്കെ എനിക്ക് വേണ്ടി വന്നു എന്നു ഞാന്‍ കണ്ടുവെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നടന്‍ പറഞ്ഞു.
Next Article