കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

എ കെ ജെ അയ്യർ
ബുധന്‍, 25 ഡിസം‌ബര്‍ 2024 (12:59 IST)
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുമ്പനാട്ട് കാരള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ള വിശ്വാസികളെ ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. 
 
 സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. ഇവര്‍ ലഹരിക്ക് അടിമപ്പെട്ടവരാണ് എന്നാണ് നിഗമനം. ആക്രമണത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കാരള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം.
 
 പത്തിലധികം വരുന്ന സംഘം അകാരണമായി തങ്ങളെ ആക്രമിച്ചു എന്നായിരുന്നു കാരള്‍ സംഘത്തിന്റെ പരാതി. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഭയാനകമായ ആക്രമമാണ് നടന്നതെന്നും സ്ത്രീകള്‍ അടക്കമുള്ള കാരള്‍ സംലം ആരോപിച്ചു. അതേസമയം പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് പ്രദേശ വാസികള്‍ നല്‍കിയ സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article