സഹസംവിധായകന്‍ ആര്‍ രാഹുല്‍ ആത്മഹത്യചെയ്ത നിലയില്‍

ശ്രീനു എസ്
തിങ്കള്‍, 8 ഫെബ്രുവരി 2021 (16:38 IST)
സഹസംവിധാനയകന്‍ ആര്‍ രാഹുല്‍ ആത്മഹത്യചെയ്ത നിലയില്‍. ഇന്നു രാവിലെ മരടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 33വയസായിരുന്നു. ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍. പൃഥ്വിരാജ് ചിത്രമാണ് ഭ്രമം.
 
ഹോട്ടല്‍ ജീവനക്കാരാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് മരട് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article