അണക്കെട്ട് തുറന്നുവിടുമ്പോള്‍ ജില്ലാഭരണകൂടത്തില്‍ നിന്ന് അറിയിപ്പ് ഉണ്ടായിരുന്നില്ലെന്നും അറിയിച്ചിരുന്നെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമായിരുന്നെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞിരുന്നു. കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനാലാണ് താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതെന്നാണ് ജല അതോറിറ്റി പറഞ്ഞത്. 2018ലെ പ്രളയത്തിന് കാരണമായ മൂന്ന് ദിവസങ്ങളില്‍ പെയ്ത മഴയുടെ പകുതി മഴ ഇന്നലെ പുലര്‍ച്ചെ പ്രദേശങ്ങളില്‍ ലഭിച്ചിരുന്നു. ഇത് ഡാമിന്റെ പരിധിക്ക് പുറത്താണ്. ഇതും അമിതജലം ഒഴുകിയെത്തുന്നതിന് കാരണമായെന്ന് പറയുന്നു.