ചർമ്മം എന്നും സുന്ദരമായിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്. കഴിക്കുന്ന സാധനങ്ങളിൽ ശ്രദ്ധാലുവായിരുന്നാൽ മതി. ചർമ്മത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിക്കാൻ ശ്രമിക്കേണ്ടതുണ്ട്. അത്തരത്തിൽ ചർമ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ഭക്ഷണ പാനിയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
നിറമുള്ള പച്ചക്കറികൾ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ചീര തുടങ്ങിയവ കഴിക്കുന്നത് ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ കുറയ്‌ക്കാൻ സഹായിക്കും. അതിനാൽ ഗ്രീൻ ടീ ശീലമാക്കുക. വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഓറഞ്ച്, കിവി, സ്‌ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും ചർമ്മത്തിന് നല്ലതാണ്. വിറ്റാമിൻ സി ചർമം തൂങ്ങിപ്പോകുന്നത് തടയാൻ സഹായിക്കും.