മരണശേഷം അവയവദാനത്തിനു തയ്യാര്‍; സമ്മതപത്രം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Webdunia
ശനി, 14 ഓഗസ്റ്റ് 2021 (08:26 IST)
ലോക അവയവദാന ദിനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്ന് സമ്മതപത്രം ഏറ്റുവാങ്ങി. അവയവദാനത്തെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാന്‍ കൂടുതല്‍ പരിപാടികള്‍ നടത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article