യുവതിയെ പരിക്കേൽപ്പിച്ച ശേഷം വയോധികൻ തീകൊളുത്തി മരിച്ചു

എ കെ ജെ അയ്യര്‍

വെള്ളി, 13 ഓഗസ്റ്റ് 2021 (15:18 IST)
നെടുമങ്ങാട്: യുവതിയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കൊല്ലാൻ ശ്രമിച്ച ശേഷം വയോധികൻ തീ കൊളുത്തി മരിച്ചു. നെടുമങ്ങാട് കരകുളം നെല്ലിവിള പത്മവിലാസത്തിൽ വിജയമോഹനൻ നായർ എന്ന മണിയൻ (64) ആൺ ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്.

കരകുളം മുല്ലശേരി തൂമ്പടിവാരത്തിൽ ലീലയുടെ മകൾ സരിത (38) യെ ആണ് ഇയാൾ ആക്രമിച്ചത്. ഇവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിജയമോഹനൻ നായരുടെ മകളാണ് താൻ എന്ന് പറഞ്ഞു സരിത അടിക്കടി ഇയാളുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത് തുടർന്ന്. ഇതിനിടെ വിജയമോഹനൻ നായർ മണ്വെട്ടിക്കൈ ഉപയോഗിച്ചു സരിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. സരിതയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഈ സമയം വിജയമോഹനൻ നായർ ഓട്ടോയിൽ വട്ടപ്പാറ വേങ്കോട്ടെ പ്ലാത്തറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി ഡീസൽ ഒഴിച്ച് തീകൊളുത്തി. കെ.എസ്.ആർ.ടി.സി യിൽ നിന്ന് വിരമിച്ച ശേഷം വട്ടപ്പാറയിൽ ഒരു സ്വകാര്യ സ്‌കൂളിൽ വാഹനമോടിക്കുകയായിരുന്നു വിജയമോഹനൻ നായർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍