പതിനാറുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്ന സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം സ്വദേശിയായ യുവതിയാണ് പറവൂർ പോലീസ് വലയിലായത്.
മോശമായ രീതിയിൽ ജീവിച്ചുവന്ന ഇവർ കഴിഞ്ഞ വെള്ളിയാഴ്ച മകളെ ചിറക്കരയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിക്കാൻ കൂട്ടുനിന്നത്. പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് മറ്റുബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പീഡനത്തിനൊപ്പം കുട്ടിക്ക് മർദ്ദനവും ഏൽക്കേണ്ടിവന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെൺകുട്ടിയെ പൂവർഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. പീഡിപ്പിച്ച യുവാക്കൾക്ക് വേണ്ടി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മാതാവിനെ കോടതി റിമാൻഡ് ചെയ്തു.