അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് ലോറി ഉടമ മനാഫ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (17:35 IST)
അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് ലോറി ഉടമ മനാഫ്. പല പ്രതിസന്ധികളെയും അതിജീവിച്ചാണ് അര്‍ജുനെ കണ്ടെത്തിയതെന്നും ലോറിയ്ക്ക് അധികം പരിക്കുണ്ടാകില്ലെന്നും താന്‍ നേരത്തെ പറഞ്ഞതാണെന്ന് മനാഫ് പറഞ്ഞു. ഇന്ന് വൈകുന്നേരം 3 മണിക്കാണ് അര്‍ജുന്റെ മൃതദേഹവും ലോറിയും ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തിയത്.
 
ട്രക്കിന്റെ ക്യാബിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വാഹനത്തില്‍ മൃതദേഹം ഉണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സ്ഥിരീകരിച്ചിരുന്നു. അര്‍ജുനെ കാണാതായി 71ാമത്തെ ദിവസമാണ് കണ്ടെത്തിയത്. ജൂലൈ 16നായിരുന്നു മണ്ണിടിച്ചിലിനെ തുടര്‍ന്ന് അര്‍ജുനെ കാണാതായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article