അരിക്കൊമ്പന്‍ കന്യാകുമാരിയില്‍ എത്തി; ഇന്നലെ രാത്രി സഞ്ചരിച്ചത് 15 കിലോമീറ്റര്‍

Webdunia
ശനി, 10 ജൂണ്‍ 2023 (09:54 IST)
അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി വിവരം. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പന്‍ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്. അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നലുകള്‍ ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി. കന്യാകുമാരി വനാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി. 
 
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനംമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നുവിട്ടത്. കോതയാര്‍ ഡാമിന് പരിസരത്ത് തന്നെയായിരുന്നു ആദ്യ ദിവസങ്ങളില്‍ അരിക്കൊമ്പന്‍ നിലയുറപ്പിച്ചത്. ആന ഭക്ഷണവും വെള്ളവും എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പും അറിയിച്ചു. എന്നാല്‍ ഇന്നലെ രാത്രി അരിക്കൊമ്പന്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട്. 
 
15 പേര്‍ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ ഇളയരാജ അറിയിച്ചു. കന്യാകുമാരി വനമേഖലയില്‍ നിന്ന് ജനവാസ മേഖലയിലേക്ക് ആന കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article