പീഡനശ്രമത്തിനു 60 കാരനായ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വെള്ളി, 9 ജൂണ്‍ 2023 (22:13 IST)
ആലപ്പുഴ: പതിനഞ്ചുകാരിയെ വീട്ടിൽ ട്യൂഷൻ എടുക്കാൻ വന്നു പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ  60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ അർജുൻ നിവാസിൽ ബിജു ആണ് മാന്നാർ പോലീസിന്റെ പിടിയിലായത്.

വീടുകൾ പോയി വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്ന ആളാണ് ബിജു. കഴിഞ്ഞ ദിവസം ഇയാൾ ട്യൂഷൻ എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയെ പഠന സമയത്ത് കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണു കേസ്. വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചു. മാന്നാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ്.എച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍